English| മലയാളം

വിവരണം

വില്ലേജ്                   : തൃക്കാക്കര നോര്‍ത്ത്, വാഴക്കാല (ഭാഗികം), കാക്കനാട് (ഭാഗികം) 
താലൂക്ക്‌                   : കണയന്നൂര്‍
അസംബ്ലി മണ്ഡലം  : ആലുവ
പാര്‍ലമെന്റ് മണ്ഡലം: എറണാകുളം

 
അതിരുകള്‍
വടക്ക്: ചൂര്‍ണ്ണിക്കര പഞ്ചായത്ത്, ഏലൂര്‍ നഗരസഭ, തെക്ക്: കൊച്ചി നഗരസഭ, തൃക്കാക്കര നഗരസഭ, കിഴക്ക്: എടത്തല പഞ്ചായത്ത്, തൃക്കാക്കര നഗരസഭ, പടിഞ്ഞാറ്: ഏലൂര്‍ നഗരസഭ, കൊച്ചി നഗരസഭ.

 

ഭൂപ്രകൃതി
കളമശ്ശേരി നഗരസഭ ഉത്തര അക്ഷാംശം 1000 നും 100 150 നും ഇടയ്ക്കും പൂര്‍വ്വ രേഖാംശം 760 150 നും 730 300 നും ഇടയ്ക്ക് സ്ഥിതിചെയ്യുന്നു. നഗരത്തിന്‍റെ മുക്കാല്‍ ഭാഗം ഉയര്‍ന്ന കുന്നുകളും അതിന്‍റ ചരിവുകളും ശേഷിച്ച ഭാഗം സമതലവുമാണ്. ഭൂപ്രകൃതി അനുസരിച്ച് നഗരസഭയെ സമതലം, ചെറിയ ചരിവ്, കുന്നിന്‍ മണ്ട, ചെറിയകുന്ന്, കുന്നിന്‍ ചെരിവ്, താഴ്വര എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മണല്‍, ചെങ്കല്ല്, കളിമണ്ണ്, ചെമ്മണ്ണ്, വെട്ടുകല്ല് എന്നീ ഇനങ്ങളിലുളള മണ്ണാണ് സാധാരണയായി ഇവിടെ കണ്ടുവരുന്നത്.

 

ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
നഗരത്തിലെ പ്രശസ്തമായ ആരാധനാലയമാണ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാറേല്‍ സെന്‍റ് മേരീസ് ചര്‍ച്ച്.