English| മലയാളം

ഹോമിയോപ്പതി ഇമ്മ്യുണ്‍ ബൂസ്റ്റര്‍ വിതരണം ബഹു.ചെയര്‍പേഴ്സണ്‍ റുഖിയ ജമാൽ നിർവ്വഹിച്ചു

കളമശ്ശേരി നഗരസഭ ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്റെ (IHMA) സഹകരണത്തോടെ കോവിഡ്‌ പ്രതിരോധത്തിനായി ഹോമിയോപ്പതി ഇമ്മ്യുണ്‍ ബൂസ്റ്റര്‍ വിതരണം ചെയ്തു. IHMA എറണാകുളം ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ഡോ: ആശ ഹോമിയോപ്പതി പ്രതിരോധ മരുന്നുകള്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ റുഖിയ ജമാലിന് നഗരസഭാ കൌണ്‍സിലര്‍ സിന്ധു സുരേഷ്, പൊതു പ്രവര്‍ത്തകര്‍ നജീബ്, മനാഫ്, തദ്ദേശ നിവാസികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കൈമാറി. തുടര്‍ന്ന് നഗരസഭയിലെ ഇരുപത്തിരണ്ടാം ഡിവിഷനിലെ വീടുകളില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു - 26 ജൂലൈ 2020