English| മലയാളം

വാര്‍ഡ്‌ 32 കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

കളമശ്ശേരി നഗരസഭയുടെ 32-ാം വാര്‍ഡ് (ഉണിച്ചിറ) ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, നഗരസഭ നോട്ടീസ് ബോർഡ് എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, ഒഴിവാക്കുന്നതിനും, ആക്ഷേപങ്ങള്‍ സമര്‍പ്പിക്കുന്നതിനും അവസാന തീയതി 23.07.2019 വരെ ആയതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ ടി തീയതിക്കു മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്