ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ എറണാകുളം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കളമശ്ശേരി. വളരെയധികം വ്യവസായപ്രാധാന്യമുള്ള ഒരു നഗരമാണ് കളമശ്ശേരി. ദേശീയപാത 47ലൂടെ ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴിയിലാണ് കളമശ്ശേരി സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന വ്യവസായ സ്ഥാപനങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. വളരെ വിദ്യാഭ്യാസ പ്രാധാന്യമുള്ള ഒരു നഗരവും കൂടിയാണ് കളമശ്ശേരി. ഇവിടുത്തെ സാക്ഷരത നിരക്ക് 84% ആണ്.